അമിതാബ് ബച്ചൻ രാഷ്ട്രപതിയിൽ നിന്നും ഫാൽക്കെ അവാർഡ് ഏറ്റു വാങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് അമിതാഭ് ബച്ചൻ ഏറ്റു വാങ്ങി. രാഷ്‌ട്രപതി ഭവനിൽ ഞായറാഴ്ച വൈകുന്നേരം നടന്ന പ്രത്യേക ചടങ്ങിലായിരുന്നു അമ്പതാമത്തെ
അമ്പതാമത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അമിതാഭ് ബച്ചന് സമ്മാനിച്ചത്.

സുവർണ കമലവും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ ഭാര്യ ജയ ബച്ചനും മകൻ അഭിഷേക് ബച്ചനും നടനോടൊപ്പം ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് ഒഴിവാക്കിയ 77 കാരനായ താരം രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാം നാഥ് കോവിന്ദിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു.

ഇത്രയും വർഷം ജോലി ചെയ്ത തന്നെ വീട്ടിൽ ഇരുത്താനുള്ള സൂചനയാണോ ഇതെന്നായിരുന്നു അവാർഡ് പ്രഖ്യാപിച്ചപ്പോൾ തന്നെ അലട്ടിയ സംശയമെന്നാണ് പുരസ്‌കാരം ഏറ്റു വാങ്ങിയ താരം സദസ്സിനോട് ആദ്യം പങ്കു വച്ചത്. സദസ്സിൽ ഉയർന്ന ചിരിയിലും നിറഞ്ഞ കൈയ്യടികൾക്കുമിടയിൽ തനിക്ക് ഇനിയും കുറച്ച് ജോലികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്താണ് രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പർ താരം വേദി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News