അതിശൈത്യം തുടരുന്നു; ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; വ്യോമ, റെയില്‍, റോഡ് ഗതാഗതങ്ങള്‍ സ്തംഭിച്ചു; ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് അവധി; ദില്ലിയില്‍ ആറു മരണം

ദില്ലി: അതിശൈത്യം തുടരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ദില്ലി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ദില്ലിയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ശക്തമായ ശൈത്യം വ്യോമ, റെയില്‍, റോഡ് ഗതാഗതങ്ങളെയും ബാധിച്ചിട്ടുണ്ട്. ഹരിയാനയിലെ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്നുവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

ഡിസംബര്‍ 31ന് ശേഷം ദില്ലിയില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം, ദില്ലിയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പെടെ ആറ് പേര്‍ മരിച്ചു. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാര്‍ കനാലിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. പതിനൊന്നു പേരാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News