വിവരങ്ങള്‍ ചോരുന്നു; നാവിക മേഖലകളില്‍ സ്മാര്‍ട്ട് ഫോണിനും സോഷ്യല്‍മീഡിയയ്ക്കും വിലക്ക്

ദില്ലി: നാവിക മേഖലകളില്‍ സേനാംഗങ്ങള്‍ സ്മാര്‍ട്ട് ഫോണും സോഷ്യല്‍മീഡിയയും ഉപയോഗിക്കുന്നതിന് വിലക്ക്.

നാവികത്താവളങ്ങള്‍, നിര്‍മാണശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്മാര്‍ട്ട് ഫോണോ സോഷ്യല്‍മീഡിയയോ ഉപയോഗിക്കരുതെന്നാണ് ഡിസംബര്‍ 27ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. യുദ്ധക്കപ്പലുകളിലും സ്മാര്‍ട്ട്‌ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തന്ത്രപ്രധാന വിഷയങ്ങള്‍ ചോരുന്നത് തടയാനാണ് നടപടിയെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.

ഡിസംബര്‍ 20ന് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിശാഖപ്പട്ടണത്തില്‍ നിന്നും എട്ട് നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ആന്ധ്രാപ്രദേശ് രഹസ്യാന്വേഷണ വിഭാഗം നാവിക രഹസ്യാന്വേഷണ ഏജന്‍സിയുമായും കേന്ദ്ര ഏജന്‍സിയുമായും സഹകരിച്ച് അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവര്‍ത്തനം നടത്തുന്ന റാക്കറ്റുകള്‍ സജീവമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here