മതത്തിന്റെ പേരില്‍ ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുന്നു; വഞ്ചിച്ചു, വിശ്വാസം നഷ്ടപ്പെട്ടു; ബിജെപി വിടുന്നതായി ബാഫക്കി തങ്ങളുടെ കൊച്ചു മകന്‍

കോഴിക്കോട്: പൗരത്വ ഭേഭഗതി ബില്‍ പ്രതിഷേധിച്ച് ബിജെപി വിടുന്നതായി ബാഫക്കി തങ്ങളുടെ കൊച്ചു മകന്‍.

പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും പാര്‍ട്ടിയിലെ വിശ്വാസം നഷ്ടപ്പെട്ടെന്നും സെയ്ദ് താഹ ബാഫക്കി തങ്ങള്‍ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുന്നു എന്ന് ബിജെപി അന്ന് പ്രചരണം നടത്തിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും സെയ്ദ് താഹ ബാഫക്കി തങ്ങള്‍ പറഞ്ഞു.

5 മാസം മുന്‍പാണ് സെയ്ദ് താഹ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച എക്‌സിക്യൂട്ടീവ് അംഗമാണ് താഹ ബാഫക്കി തങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here