ഗവര്‍ണറെ വിമര്‍ശിച്ച് കോടിയേരി; ”നിലപാടുകള്‍ പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ; രാഷ്ട്രീയം പറയണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണം”

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഗവര്‍ണറുടെ നിലപാട് പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെയാണെന്നും രാഷ്ട്രീയം പറയണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

മുല്ലപ്പള്ളിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് കോടിയേരി നടത്തിയത്. ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News