വാര്‍ത്താ വിനിമയരംഗത്തെ സാമ്രാജ്യത്വ അധിനിവേശം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാര്‍ത്താ വിനിമയരംഗത്തെ സാമ്രാജ്യത്വ അധിനിവേശം നമ്മള്‍ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രമുഖ വാര്‍ത്താ ഏജന്‍സികളില്‍ പലതും സാമ്രാജ്വത്വ രാഷ്ട്രങ്ങളുടെതാണെന്നും അവര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് വാര്‍ത്ത നല്‍കുന്നത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ കാര്യങ്ങള്‍ക്കെതിരെ എതിര്‍പ്പുയരുമ്പോള്‍ ജനങ്ങളെ വര്‍ഗ്ഗീയമായി ചേരി തിരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായുള്ള ആഗോള മാധ്യമ സംഗമം തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News