എന്തുകൊണ്ട് സണ്ണി ലിയോണ്‍ ചിത്രം ഒഴിവാക്കി? ഒമര്‍ ലുലു പറയുന്നു

കൊച്ചി: സണ്ണി ലിയോണിനെ നായികയാക്കി മലയാളത്തില്‍ ചെയ്യാനിരുന്ന ചിത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു.

ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സണ്ണി സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്.

”അഡാറ് ലവ് ഷൂട്ടിങ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം വല്ലാതെ നീണ്ടുപോയെന്നും. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമായത്.”

ആദ്യമായി സണ്ണി ലിയോണിനെ മലയാളത്തില്‍ അഭിനയിപ്പിക്കണമന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതിനിടയ്ക്ക് മധുരരാജയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുകയും ചെയ്തതെന്നും ഒമര്‍ പറഞ്ഞു.

ജനുവരി മൂന്നിനാണ് ഒമറിന്റെ പുതിയ ചിത്രമായ ധമാക്ക റിലീസ് ചെയ്യുന്നത്. അരുണും നിക്കിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News