മഹിളാ അസോസിയേഷന്‍: മാലിനി ഭട്ടാചാര്യ പ്രസിഡന്റ്, മറിയം ധവ്‌ളെ ജനറല്‍ സെക്രട്ടറി

മുംബൈ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി മാലിനി ഭട്ടാചാര്യയും ജനറല്‍ സെക്രട്ടറിയായി മറിയം ധവ്‌ളെയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി എസ് പുണ്യവതിയും തെരഞ്ഞെടുക്കപ്പെട്ടു.

സുഭാഷിണി അലി, പി കെ ശ്രീമതി, രമ ദാസ്, സുധ സുന്ദരരാമന്‍, അഞ്ജു ഖര്‍, സൂസന്‍ കോടി, യു വാസുകി, കീര്‍ത്തി സിങ്, പി കെ സൈനബ, രാംപാരി, സി എസ് സുജാത, ഡിബോലിന ഹെംബ്രാം, രമണി ഡേബ്ബര്‍മ, ജഗ്മതി സാങ്വാന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

കൃഷ്ണരക്ഷിത്, കനാനിക ബോസ് ഘോഷ്, ജര്‍ണാ ദാസ്, പി സതീദേവി, തപസിപ്രഹരാജ്, രമ ദേവി, ആശ ശര്‍മ, പി സുഗന്ധി എന്നിവരാണ് സെക്രട്ടറിമാര്‍. ഗൗരമ്മ, നിയോതി ബര്‍മന്‍, എന്‍ സുകന്യ, മധു ഖാര്‍ഗ്, മല്ലു ലക്ഷ്മി എന്നിവരെ അസി. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

നാലുനാള്‍ നീണ്ടുനിന്ന പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തില്‍ എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News