ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്; രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള സ്ഥലമല്ല രാജ്ഭവന്‍: എ വിജയരാഘവന്‍

ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഗവര്‍ണറുടേത് ദൈനംദിന രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനുള്ള പദവിയല്ലെന്നും എ വിജയരാഘവന്‍.

ഗവര്‍ണര്‍ സ്ഥാനത്ത് നിന്നുള്ള അഭിപ്രായ പ്രകടനം രാഷട്രീയക്കാരന്റെത്. ഇത് ജനാധിപത്യവിരുദ്ധമാണ് ഇത്തരം അഭിപ്രായ പ്രകടം നടത്തിയാല്‍ ഇനിയും വിമര്‍ശിക്കും.രാഷ്ട്രീയ വിഷയങ്ങള്‍ പറയാനുള്ള സ്ഥലമല്ല രാജ്ഭവന്‍ എന്നും എ വിജയരാഘവന്‍ പറഞ്ഞു.

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല. മുല്ലപ്പളളിയുടെ നിലപാട് കോണ്‍ഗ്രസിന്റെ മാറ്റ് കുറയ്കുന്നു. അത് നിര്‍ഭാഗ്യകരമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News