എസ്എഫ്‌ഐ അമ്പതാം വാര്‍ഷികത്തിന് തുടക്കം കുറിച്ച് മലപ്പുറത്ത് വിദ്യാര്‍ത്ഥി റാലി

എസ്എഫ്ഐ അമ്പതാംവാര്‍ഷികത്തിന്റെ സംസ്ഥാനതല പരിപാടികള്‍ക്ക് തുടക്കംകുറിച്ച് മലപ്പുറം പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥി റാലി.

പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് പൊതുയോഗം എസ് എഫ് ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് ഉദ്ഘാടനം ചെയ്തു.

ഉച്ചയോടെ പെരിന്തല്‍മണ്ണ മനഴി സ്റ്റാന്റ് പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥി റാലി ആരംഭിച്ചത്. ബൈപ്പാസ് ജങ്ഷന് സമീപം സമാപിച്ചു. പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് റാലിയില്‍ അണിനിരന്നത്.

ഇന്ത്യവിടില്ല, വിട്ടുതരില്ല എന്ന മുദ്രാവാക്യമുയയര്‍ത്തിയായിരുന്നു റാലി. രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ അതിനെ ചെറുക്കുമെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് പറഞ്ഞു.

അപരനെ സൃഷ്ടിച്ച് രാജ്യം രണ്ടാക്കാനുള്ള ശ്രമത്തെ പൊരുതിത്തോല്‍പ്പിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്ന് അഖിലേന്ത്യാപ്രസിഡന്റ് വി പി സാനു പറഞ്ഞു.

ജോയിന്റ് സെക്രട്ടറി ദീപ്ഷിത ജോയ്, നിതിഷ് നാരായണന്‍, കെ എം സച്ചിന്‍ദേവ്,വി എ അനീഷ്, സക്കീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here