ഞങ്ങൾക്ക് ചുവന്ന കൊടി മതിയായിരുന്നു, വോട്ടെടുപ്പ് വരെ നടന്നു, എസ്എഫ്ഐ യുടെ കൊടി തൂവെള്ള കൊടിയായതിന് പിന്നിലെ ചരിത്രം പറഞ്ഞ് ആദ്യത്തെ സംസ്ഥാന അദ്ധ്യക്ഷൻ ജി. സുധാകരൻ.
ഏതൊരു എസ്എഫ്ഐക്കാരന്റെയും ഉള്ളിൽ തീ കോരിയിടുന്ന ആവേശമാണ് ശുഭ്ര പതാക .ഈ കൊടി മര ചുവട്ടിൽ മരിച്ച് വീഴും വരെ ഇൻക്വുലാബ് ഇൻക്വുലാബ് ഏറ്റ് പാടും എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാത്ത എസ് എഫ് ഐ ക്കാരും ഉണ്ടാവില്ല.
വെളുത്ത പതാകയിലെ ചുവന്ന നക്ഷത്രം ആലേഖനം ചെയ്ത എസ് എഫ് ഐ യുടെ പതാക ഒരിക്കൽ എങ്കിലും കാണാത്ത ഒരു വിദ്യർത്ഥി പോലും കേരളത്തിൽ ഉണ്ടാവില്ല.
വെളുത്ത പതാക എസ് എഫ് ഐ യുടെ ഔദ്യോഗിക പതാകയായതിന് പിന്നിലെ കഥ ഓർത്തെടുക്കുകയാണ് ആദ്യത്തെ സംസ്ഥാന അദ്ധ്യക്ഷനും ,അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന ജി. സുധാകരൻ.
1970 ലെ എസ് എഫ് ഐ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത കേരളാ പ്രതിനിധികൾക്ക് ചുവന്ന കൊടിയിൽ നക്ഷത്രം ഉള്ള കെ.എസ് എഫ് ന്റെ പഴയ കൊടി ഔദ്യോഗിക പതാക യായി അംഗീകരിക്കണം എന്നായിരുന്നു ആഗ്രഹം.
എന്നാൽ ആ ആവിശ്യം സമ്മേളനം അംഗീകരിക്കാൻ തയ്യാറായില്ല .ഇതോടെ ഞങ്ങൾ വോട്ടെടുപ്പ് ആവശ്വപ്പെട്ടു. പക്ഷെ വോട്ടെടുപ്പിൽ ഞങ്ങൾ തോറ്റ് പോയി.
കാരണം ബംഗാളിൽ നിന്നുള്ളവർ ഞങ്ങളുടെ ഇരട്ടിയുണ്ടായിരുന്നു .പക്ഷെ ശുഭ്ര പതാകയായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.
എസ് എഫ് ഐ അൻപത് വയസിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രസകരമായ പഴയ എസ്എഫ്ഐ കാലം അദ്ദേഹം പങ്ക് വെച്ചത്

Get real time update about this post categories directly on your device, subscribe now.