കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ല; മരണം അമിത മദ്യപാനംമൂലമെന്ന് സിബിഐ

ചലചിത്രതാരം കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന്‌ സിബിഐ റിപ്പോർട്ട്‌. മരണകാരണം ചൈൽഡ്‌ സി സിറോസിസ്‌ ആണെന്നാണ്‌ റിപ്പോർട്ടിൽ. അമിത മദ്യപാനംമൂലമാണ്‌ കരൾരോഗമുണ്ടായത്‌.

രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോൾ അപകടകരമായ അളവിലുള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 35 പേജുള്ള സിബിഐ റിപ്പോർട്ട്‌ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു.

2016 മാ​ർ​ച്ച് ആ​റി​നാ​ണ് കലാഭവൻമ​ണി മ​രി​ച്ച​ത്. 2017ൽ ​മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. ശ​രീ​ര​ത്തി​ൽ കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യെ​ന്ന രാ​സ​പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ദു​രൂ​ഹ​ത​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.

മ​ണി​യു​ടെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി​യ വി​ഷാം​ശം ‌മ​ദ്യ​ത്തി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ര​ൾ രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം വ​യ​റ്റി​ല്‍ അ​വ​ശേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സി​ബി​ഐ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന വി​ഷാം​ശം സം​ബ​ന്ധി​ച്ച് പോ​ണ്ടി​ച്ചേ​രി ജി​പ്മെ​റി​ലെ വി​ദ​ഗ്‍​ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News