അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ 19കാരിക്ക് പാമ്പുകടിയേറ്റു

തൃശൂര്‍: അതിരപ്പിളളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വിദേശവനിതക്ക് പാമ്പു കടിയേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നും വിഷം ഇല്ലാത്ത പാമ്പാണ് കടിച്ചതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് യുവതിയെ 24 മണിക്കൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് യുവതി അതിരപ്പിള്ളിയില്‍ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തായി വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

കാലില്‍ പാമ്പുകടിയേറ്റ യുവതി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. യുവതിയുടെ കാലില്‍ പാമ്പുകടിച്ച പാടുകളും കണ്ടെത്തിയതോടെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News