ഇന്ത്യന്‍ കലാലയങ്ങളെ പഠനത്തിനും പോരാട്ടത്തിനുമൊപ്പം നടത്തിയ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനം അമ്പതാണ്ടിന്റെ നിറവില്‍

ക‍ഴിഞ്ഞ 49 കൊല്ലങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കലാലയങ്ങളിലെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി മാറാന്‍ ക‍ഴിഞ്ഞു എന്നതാണ് എസ്എഫ്ഐയുടെ നേട്ടം.

കലാലയങ്ങളിലെ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി മാറി ക‍ഴിഞ്ഞ എസ്എഫ്ഐയുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

ഇന്ത്യന്‍ കലാലയങ്ങളുടെ ഇരുട്ട് വീണ ഇടനാ‍ഴികളിലേക്ക് ഒരു നക്ഷത്ര ശോഭയോടെ എസ്എഫ്ഐ പിറന്ന് വീണിട്ട് അന്‍പത് വര്‍ഷത്തിലേക്ക് എത്തുകയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ പ്രദേശികമായി പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികളായ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളെ ഒറ്റ കൊടികീ‍ഴില്‍ കൊണ്ട് വരിക എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടത് 1970 ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് വെച്ചാണ്.

അന്ന് മുതലിന്നോളം സര്‍ഗ്ഗാത്മ ക്ഷുഭിത യൗവ്വനങ്ങളുടെ പോരും പൊരുളുമായി എസ്എഫ്ഐ കലാലായങ്ങള്‍ക്ക് കാവല്‍ നിള്‍ക്കുന്നു.

പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് അവിരാമം സഞ്ചരിച്ചിട്ടും, ശ്വാസം മുട്ടിക്കുന്ന വേട്ടയാടലിന്‍റെ കൂരമ്പ് കൊണ്ടിട്ടും എസ്എഫ്ഐ അതിന്‍റെ അന്‍പതാമത്തെ വര്‍ഷത്തിലേക്ക് ഒാടുകയാണ്. ഒരു പടകുതിരയെ പോലെ.

അന്‍പത് വര്‍ഷം ഒരു സംഘടനക്ക് പൊതുസമൂഹത്തിന്‍റെ പരിശ്ചേദമായ ക്യാബസുകളില്‍ എല്ലാ കാന്തികശോഭയോടെയും നിള്‍ക്കാനാവുകയെന്നത് ചെറിയ കാര്യമല്ല.

രൂപീകരണഘട്ടത്തില്‍ ഇന്ത്യയിലെ ചുരുക്കം ചില ക്യാബസുകളില്‍ മാത്രം ജയിച്ചിരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് പല ക്യാമ്പസുകളിലേയും ചോദ്യം ചെയ്യനാവാത്ത അനിഷേധ ശക്തിയായി എഫ്എഫ്ഐ മാറിയതിന് പിന്നില്‍ ത്യാഗോജ്ജ്വലമായ കഥകള്‍ ഏറെയുണ്ട്.

ബിമന്‍ ബസു ജനറല്‍ സെക്രട്ടറിയും സി ഭാസ്‌കരന്‍പ്രസിഡണ്ടുമായി ആദ്യ അഖിലേന്ത്യാ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

വിഖ്യാതപത്രപ്രവര്‍ത്തകനായ എന്‍ റാം ,ജി.സുധാകരന്‍, ബല്‍ദേവ് സിംഗ്,ഉപേന്ദ്രപ്രസാദ് സിംഗ് ,പി മധു ,സുബാഷ് ചക്രവര്‍ത്തി, ശ്യാമള്‍ ചക്രവര്‍ത്തി, രഞ്ചന്‍ ഗോസ്വാമി, മണിക്ക് സര്‍ക്കാര്‍ റമുളാഭട്ടാചാര്യ,ശക്തിധരോദാസ്,അയ്യാദുരൈ, ഡോ വിത്തല്‍ എന്നീവരടങ്ങുന്നതായിരുന്നു ആദ്യത്തെ അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയെന്ന് ആദ്യ സംസ്ഥാന സെക്രട്ടറിയായ സിപി അബൂബക്കര്‍ ഓര്‍മിക്കുന്നു.

ബാബുഭരദ്വാജ്, സി കെ രവി എന്നീവര്‍ ആദ്യ കേന്ദ്ര കമ്മറ്റിയിലും അംഗങ്ങളായി. അന്നത്തെ സമ്മേളനത്തെ പറ്റി പറയുമ്പോള്‍ ആദ്യ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജി സുധാകരന്‍ വാചാലനായി

അടിയന്തിരാവസ്ഥ പോലെയുളള ഭരണകൂടഭീകരതകളെയും , അരാജക രാഷ്ട്രീയ സംഘടനകളുടെ കൈയ്യൂക്കിനെയും, ഒരു പോലെ നേരിട്ടാണ് എസ്എഫ്ഐ ക്യാമ്പസുകളില്‍ വേരുറപ്പിച്ചത്.

കലാലയങ്ങളിലെ എസ്എഫ്ഐയുടെ സര്‍ഗ്ഗസാന്നിധ്യം പല കുത്തക വിദ്യാര്‍ത്ഥി സംഘടനകളുടെയും അടിവേര് ഇളക്കിയെന്ന് എസ്എഫ്ഐ കേരള ഘടകത്തിന്‍റെ ആദ്യ സെക്രട്ടറിയായിരുന്ന സിപി അബുബക്കര്‍ ഒാര്‍മ്മിക്കുന്നു.

ഇന്ത്യയിലെ വിവിധ കലാലയങ്ങളില്‍ ശത്രുവര്‍ഗ്ഗത്തിന്‍റെ കൈകൊണ്ട് പൊലിഞ്ഞ് പോയ രക്തസാക്ഷികളുടെയും, മരിച്ച് ജീവിച്ചവരുടെ രക്തസാക്ഷ്യവും കൊണ്ട് പടുത്തുയര്‍ത്തിയതാണ് എസ്എഫ്ഐ.

മുകളിലേക്ക് വളര്‍ന്ന് പോകുമ്പോ‍ഴും ,ജനകീയ ബന്ധത്തിന്‍റെ വേരറ്റ് പോകാത്ത് കൊണ്ടാണ് എസ്എഫ്ഐ ക്യാമ്പസുകളിലെ ഒരു മഹാവൃക്ഷ സാനിധ്യമായി മാറുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News