ലോക കേരള സഭയുടെ പ്രചരണം; കേരള ഫോക് ലോർ അക്കാദമി കലാ സന്ധ്യകൾ സംഘടിപ്പിച്ചു

ലോക കേരള സഭയുടെ പ്രചരണത്തിനായി പാട്ടു പാടി വിളംബരം നടത്തുകയാണ് കേരള ഫോക് ലോർ അക്കാദമി. ലോക കേരള സഭയുടെ പ്രചരണാർത്ഥം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഫോക്ക് ലോർ അക്കാദമി കലാ സന്ധ്യകൾ സംഘടിപ്പിച്ചു. മാനവീയം വീഥിയിൽ നടത്തിയ പ്രചരണത്തിൽ നിരവധി പേർ പങ്കെടുത്തു

ജനുവരി 1 ന് നടക്കുന്ന ലോക കേരള സഭയെ പാട്ടു പാടി വരവേൽക്കുകയാണ് കേരള ഫോക് ലോർ അക്കാദമി. ഒന്നിക്കാം, സംവദിക്കാം, മുന്നേറാം എന്ന മുദ്യാവാക്യവുമായി ചേരുന്ന ലോക കേരള സഭയുടെ പ്രാധാന്യം മനസിലാക്കിയാണ് ഫോക്ക് ലോർ അക്കാദമി കലാ സന്ധ്യ സംഘടിപ്പിക്കുന്നത്. ലോക കേരള സഭയ്ക്കു മുന്നോടിയായി കേരളത്തിന്റെ വിവിധ തെരുവുകൾ ഇവരുടെ പാട്ടുകൾക്ക് താളമിടും.

ജനുവരി 1ന് മുതൽ മൂന്ന് വരെയാണ് രണ്ടാം ലോക കേരളസഭ നടക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ലോക കേരളസഭ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News