പാറപ്രം സമ്മേളനത്തിന് ഇന്ന് 80 വയസ്സ്

കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന പാറപ്രം സമ്മേളനത്തിന് 80 വയസ്സ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിന്റെ ഓർമ്മ പുതുക്കി പാറപ്പുറത്ത് നടന്ന എൺപതാം വാർഷിക ആഘോഷ പരിപാടിയിൽ വൻ ജന പങ്കാളിത്തമാണ് ഉണ്ടായത്. പിണറായി കേന്ദ്രീകരിച്ച് നടന്ന ബഹുജന മാർച്ചിൽ നൂറു കണക്കിന് പേർ അണി നിരന്നു.

1939 ഡിസംബർ മാസം അവസാനം പിണറായി പാറപ്രത്തെ വിവേകാനന്ദ വായനശാലയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ നായകർ രഹസ്യമായി സമ്മേളിച്ചത്.ഇതി ന് പിന്നാലെ വടക്കേ മലബാറിൽ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾ ആളിപ്പടർന്നു.

പാറപ്രം സമ്മേളനത്തിൽ രൂപം കൊണ്ട ആശയങ്ങളാണ് പിന്നീട് കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ദിശാബോധം നൽകിയത്. സമ്മേളനത്തിന്റെ എൺപതാം വാർഷികത്തിൽ പാറപ്പുറത്ത് നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാറപ്പുറം മൈതാനിയിൽ നടന്ന പൊതുസമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.

പിണറായി ആർ സി അമല സ്കൂൾ കേന്ദ്രീകരിച്ച് നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനത്തിലും നൂറുകണക്കിന് പേർ അണിനിരന്നു. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗം, പി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു. പാറപ്രം സമ്മേളനം വാർഷികത്തിന്റെ ഭാഗമായി പുസ്തകശേഖരണം, ബൈക്ക് റാലി, കായികമത്സരങ്ങൾ, പാർട്ടി ക്ലാസുകൾ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News