നിയമസഭ പ്രത്യേക സമ്മേളനം ആരംഭിച്ചു; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് ചേരും.

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കും. പൗരത്വ നിയമഭേദഗതിയില്‍ സംസ്ഥാനത്തിനുള്ള എതിര്‍പ്പ് പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

ലോക്‌സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി- വര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയവും സഭ അംഗീകരിക്കും. ഇത് സംബന്ധിച്ച നൂറ്റി ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണിത്.

നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെയും സഭ പ്രമേയം പാസ്സാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News