ക്യൂബന്‍ പോരാളി ഹാരി വിയേഗാസ് അന്തരിച്ചു

ഹവാന: കോംഗോയിലും പിന്നീട് ചെ ഗുവേര രക്തസാക്ഷിത്വം വരിച്ച ബൊളീവിയയിലും അദ്ദേഹത്തിനൊപ്പം പോരാടിയ ക്യൂബന്‍ പോരാളി ഹാരി വിയേഗാസ് അന്തരിച്ചു.

81 വയസ്സുണ്ടായിരുന്ന അദ്ദേഹം പോമ്പോ എന്നാണ് അറിയപ്പെട്ടിരുന്നത്. ചെയുമൊത്തുള്ള ഗറില്ലാ പോരാട്ടത്തിന്റെ അനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.

ചെയെയും സംഘത്തെയും ബൊളീവിയന്‍ സേന വളഞ്ഞപ്പോള്‍ അവരില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ച അഞ്ചുപേരില്‍ ഒരാളാണ് പോമ്പോ. ഈ രണ്ട് ക്യൂബക്കാരും ബൊളീവിയക്കാരുമായിരുന്നു മറ്റുള്ളവര്‍.

1968ല്‍ ക്യൂബയില്‍ തിരിച്ചെത്തിയ പോമ്പോ തുടര്‍ന്ന് സൈന്യത്തില്‍ പല സ്ഥാനങ്ങളും വഹിച്ചു. അംഗോളന്‍ ആഭ്യന്തരയുദ്ധത്തില്‍ 75 മുതല്‍ 91വരെ ക്യൂബന്‍ ദൗത്യസംഘത്തില്‍ അംഗമായിരുന്നു. ക്യൂബന്‍ വീരന്‍ എന്ന ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News