ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു; 17 പേർക്ക് പരിക്ക്

പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമി‍ഴ്നാട് തിരുപ്പൂര്‍ ഗാന്ധിനഗര്‍ സ്വദേശി ധര്‍മലിംഗം ആണ് മരിച്ചത്. അപകടത്തില്‍ 17 പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂപതി എന്നയാളുടെ നില ഗുരുതരമാണ്.

33 പേരടങ്ങുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 17 പേരെ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച ധർമ്മലിംഗത്തിന്‍റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News