പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിര്; പ്രമേയം മുഖ്യമന്ത്രി പിണറായി സഭയില്‍ അവതരിപ്പിച്ചു; പൂര്‍ണമായും യോജിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തോട് പ്രതിപക്ഷം പൂര്‍ണമായും യോജിപ്പ് രേഖപ്പെടുത്തി.

ഈ നിയമ ഭേദഗതി രാജ്യത്ത് വലിയ പ്രക്ഷോഭത്തിനാണ് വഴിവച്ചതെന്നും പ്രവാസികളിലും വലിയ ആശങ്കയാണ് അത് ഉയര്‍ത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത വിവേചനത്തിനാണ് നിയമ ഭേദഗതി. നിയമം രാജ്യത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഒരു രാഷ്ട്രം എന്താണ് എന്നത് അതിന്റെ പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും മതത്തിന് പ്രത്യേക പരിഗണന നല്‍കിയാല്‍ രാജ്യം ശിഥിലമാകും.

നാനാത്വത്തില്‍ ഏകത്വമെന്ന ആശയം ഇല്ലാതായാല്‍ നഷ്ടമാകുന്നത് രാജ്യത്തിന്റെ സ്വത്വം. ഭരണഘടന സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണ്, കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് അണുവിട പിന്തിരിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

നിയമ നിര്‍മാണസഭകളിലെ ഭൂരിപക്ഷം കൊണ്ട് മതേതരത്വത്തെ തകര്‍ക്കാനാവില്ല. പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. മതപരമായ വിവേചനം ഉള്‍പ്പെടുന്ന നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


മുഖ്യമന്ത്രി നടത്തിയ പ്രസംഗം പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News