പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൈരളി ടിവിയും; ശ്രീമൂലം ക്ലബ്ബിന്റെയും കൈരളി ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ ഷോ

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൈരളി ടിവിയും. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ശ്രീമൂലം ക്ലബ്ബും കൈരളി ടി വിയും ചേര്‍ന്ന് മെഗാ ഷോ സംഘടിപ്പിക്കുന്നു. ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന ഷോയില്‍ നിരവധി താരങ്ങള്‍ പങ്കടുക്കും.

2019ലെ അവസാന ഡിസംബര്‍ രാത്രിയെ ആഘോഷങ്ങളോടെയാണ് ശ്രീമൂലം ക്ലബ്ബിലെ അംഗങ്ങളും കൈരളി ടി വിയും ചേര്‍ന്ന് യാത്രയാക്കുന്നത്. സിനിമാ സീരിയല്‍താരം സ്വാസിക, ജയരാജ് വാര്യര്‍, രഞ്ജിനി ജോസ്, സച്ചിന്‍ വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയൊരു താരനിരയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷോയില്‍ അണിനിരക്കുന്നത്. ചടുല സംഗീതവും വര്‍ണ നൃത്തങ്ങളും കോര്‍ത്തിണക്കുന്ന മെഗാ ഷോ രാത്രി 10 മണിമുതല്‍ കൈരളി ടി വി തല്‍സമയം സംപ്രേക്ഷണം ചെയ്യും.

എല്ലാവര്‍ഷവും ഇത്തരത്തില്‍ ശ്രീമൂലം ക്ലബ്ബ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഒരു വര്‍ഷം കൂടി ചരിത്രത്തിലേക്ക് മറയുമ്പോള്‍ വൈവിദ്യമാര്‍ന്ന ആഘോഷപരിപാടികളാണ് ഇക്കൊല്ലവും ക്ലബ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel