കേരളത്തിന്റെ പ്രമേയത്തെ സ്വാഗതംചെയ്‌ത്‌ സ്‌റ്റാലിൻ; സമാന പ്രമേയം തമിഴ്‌നാട്ടിലും പാസാക്കണം

ചെന്നൈ: പൗരത്വ നിയമത്തിനെതിനെ പ്രമേയം പാസാക്കിയ കേരള നിയമസഭയേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച്‌ ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിൻ.

സമാന പ്രമേയം തമിഴ്‌നാട്‌ നിയമസഭയിലും അവതരിപ്പിച്ച്‌ പാസാക്കണമെന്ന്‌ സ്‌റ്റാലിൻ ആവശ്യപ്പെട്ടു. ജനുവരി ആറിനാണ്‌ തമിഴ്‌നാട്‌ നിയമസഭ ചേരുന്നത്‌.

പൗരത്വഭേദഗതി നിയമം എത്രയും വേഗം റദ്ദുചെയ്യണമെന്ന പ്രമേയം കേരള നിയമസഭ ഭരണ ‐ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ്‌ പാസാക്കിയത്‌. ഏക ബിജെപി എംഎൽഎ മാത്രമാണ്‌ എതിർത്തത്‌.

ഭരണഘടന സംരക്ഷിക്കപ്പെടണമെന്നാണ്‌ എല്ലാ പൗരൻമാരുടെയും ആഗ്രഹം. അതിനുവേണ്ടി രാജ്യത്തെ എല്ലാ നിയമസഭകളിലും പൗരത്വ നിയത്തിനെതിരെ പ്രമേയം പാസാക്കണം. സ്‌റ്റാലിൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News