ഇത് അടിപൊളി ധമാക്ക; ടൈറ്റില്‍ ഗാനവും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ധമാക്ക. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പുതിയ ഗാനവും മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

‘അടിപൊളി ധമാക്ക’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്. അക്ബര്‍ ഖാന്‍, സയനോര ഫിലിപ്പ്, നന്ദ, സ്വേത അശോക് എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

‘ഒളിമ്പ്യന്‍ അന്തോണി ആദം’ , ‘ മീശ മാധവന്‍’ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. ജനുവരി രണ്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News