സ്ത്രീകള്‍ക്ക് സ്വയംസുരക്ഷയൊരുക്കാന്‍ പരിശീലന മുറകളുമായി വനിതാ സെല്‍

ആക്രമണം നേരിട്ടാല്‍ സ്വയംരക്ഷയൊരുക്കാന്‍ സ്ത്രീകള്‍ക്ക് പരിശീലനം ഒരുക്കി കൊട്ടാരക്കര റൂറല്‍ പൊലിസ് വനിതാസെല്‍. കായിക പരിശീലനമാണ് നല്‍കുന്നത്.

കുണ്ടറ മുതല്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് എന്നിവിടം വരെയുള്ള മുഴുവന്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും പെണ്‍കുട്ടികള്‍ക്കായാണ് പദ്ധതി. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങളിലെ സ്ത്രീതൊഴിലാളികള്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.

8000 ലധികം പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. 10000 സ്ത്രീകള്‍ക്ക ഇനി നല്‍കുമെന്ന് കൊട്ടാരക്കര വനിതാ സെല്‍ സി ഐ എ.പി.സുധര്‍മ പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി കെ സിന്ധു, വി എസ് ശ്രീജ, എം ഹസ്‌ന, ആര്‍ ഭഗവതി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ബസ്, ട്രെയിന്‍ എന്നിവയിലെ യാത്രക്കിടയിലുണ്ടാകുന്ന ശല്യങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണം, ലിഫ്റ്റ്, എ ടി എം എന്നിവിടങ്ങളിലുണ്ടാകുന്ന അതിക്രമം, കഴുത്തില്‍ കത്തി വെച്ചുള്ള ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള മുറകളാണ് അഭ്യസിപ്പിക്കുന്നത്.

കുങ്ഫു, കളരി എന്നിവയിലെ മുറകള്‍ കോര്‍ത്തിണക്കിയാണ് പരിശീലനം. പ്രതിരോധവിദ്യകള്‍ക്കൊപ്പം നിയമബോധവല്‍ക്കരണവും പൊലീസ് സഹായം തേടുന്നതിനുള്ള മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 മണിക്കൂറാണ് സൗജന്യ പരിശീലനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here