മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബിജെപി

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ  നിയമസഭ  പ്രമേയം പാസാക്കിയതിൽ പിണറായി വിജയനെതിരെ ബിജെപി. പിണറായി വിജയന് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എം പി രാജ്യസഭാ ചെയർമാന് കത്ത് നൽകി.

പാർലമെന്റിന്റെ  അധികാരങ്ങളെ ഹനിക്കുന്നതാണ് പിണറായിയുടെ നടപടി. പ്രമേയം പാസാക്കിയത് ഭരണ ഘടനാ വിരുദ്ധം.

ഇതിൽ പിണറായിക്ക് എതിരെ നടപടി വേണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഇക്കാര്യം ജനുവരി 3 ന് ചേരുന്ന പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി ചർച്ച ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി രാജ്യസഭാ അംഗം ജി വി എൽ നരസിംഹ റാവു ആണ് കത്ത് നൽകിയത്. അതേസമയം ഭരണ ഘടന പദവി വഹിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിരെ കത്തിൽ പരാമര്‍ശമേ ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News