രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തുന്നു. ജനുവരി അഞ്ചാംതീയതി കൊച്ചിയിലെത്തുന്ന രാംനാഥ് കോവിന്ദ് ആറിന് സന്നിധാനത്തേക്കു പുറപ്പെടും.

ഹെലികോപ്ടറിൽ രാഷ്ട്രപതിയെ സന്നിധാനത്ത് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ രാഷ്ട്രപതി ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ പാണ്ടിത്താവളത്ത് താത്കാലിക ഹെലിപാഡ് തയാറാക്കി അവിടെ നിന്ന് സന്നിധാനത്തേക്കെത്തിക്കുന്നതിന്‍റെ സാധ്യതയും സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ട്.

ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News