കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു

കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ കൊടി ഉയർന്നു.
പൊതു സമ്മേളന നഗരിയിൽ സ്വാഗതസംഘം ട്രഷറർ എം വി ജയരാജൻ പതാക ഉയർത്തി.പ്രതിനിധി സമ്മേളനം നാളെ തുടങ്ങും.

പോരാട്ടഭൂമികയായ വയലാറിൽ നിന്നുള്ള പതാക ജാഥയും കയ്യൂരിൽ നിന്നുള്ള കൊടിമര ജാഥയും കണ്ണൂർ വിളക്കും തറ ജംഗ്ഷനിൽ സംഗമിച്ച പ്രകടനമായി നീങ്ങി പൊതുസമ്മേളന നഗരിയിൽ സമാപിച്ചു.കൊടിമരം പി ജയരാജനും പതാക കെ പി സഹദേവനും ഏറ്റുവാങ്ങി.

സമാപന റാലിയും പൊതുസമ്മേളനവും നടക്കുന്ന കലക്ടറേറ്റ് മൈതാനിയിലെ എകെജി നഗറിൽ സ്വാഗതസംഘം ട്രഷറർ എം വി ജയരാജൻ പതാക ഉയർത്തി.

പ്രതിനിധി സമ്മേളനം നടക്കുന്ന നായനാർ അക്കാദമിയിലെ പി കെ കുഞ്ഞച്ചന് നഗറിൽ യൂണിയൻ പ്രസിഡണ്ട് എസ് തിരുനാവുക്കരശ്‌ പതാക ഉയർത്തുന്നതിന് പിന്നാലെ പ്രതിനിധി സമ്മേളനം തുടങ്ങും.

പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News