റെയിൽവേ അടിസ്ഥാന യാത്രാനിരക്ക്‌ കൂട്ടി; വർധന ഇന്ന്‌ അർധരാത്രിമുതൽ നിലവിൽ വരും

ന്യൂഡൽഹി: റെയിൽവേ യാത്രാനിരക്കുകൾ വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന്‌ രണ്ട്‌ പൈസയുടെ വർധനയും എസി ക്ലാസിൽ കിലോമീറ്ററിന്‌ നാല്‌ പൈസയുടെയും വർധനയുണ്ടാകും.

എക്‌സ്‌പ്രസ്‌, രാജധാനി,ജനശതാബ്‌ദി ട്രെയിനുകൾക്ക്‌ നിരക്ക്‌ വർധന ബാധകമായിരിക്കും. വർധന ഇന്ന്‌ അർധരാത്രിമുതൽ നിലവിൽ വരും.

മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്.

സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എ.സി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.

സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനയുണ്ടാവുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News