2019 അവസാനിക്കുമ്പോൾ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി മെട്രോ സർവീസ് തുടരുന്നു

2019 അവസാനിക്കുമ്പോൾ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയാണ് മെട്രോ സർവീസ് തുടരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ചു 32 ശതമാനം അധികം ആളുകളാണ് യാത്രയ്ക്കായി മെട്രോ രണ്ടായിരത്തി പത്തൊൻപതിൽ തെരഞ്ഞെടുത്തത്.

ഈ വർഷം വർഷം വാട്ടർ മെട്രോ ആരംഭിക്കുകയും മെട്രോ സർവീസ് പേട്ട വരെ എത്തുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും അതും കൊച്ചി മെട്രോ ലിമിറ്റഡിന് വൻ നേട്ടം കൈവരിക്കാനാകും.

1999 ഇകെ നായനാർ സർക്കാർ നടത്തിയ സാധ്യത പഠനത്തിലൂടെ കേരളം വരവേൽക്കാൻ ഒരുങ്ങിയിരുന്ന മെട്രോ സർവീസ് 2017 ജൂൺ 17നാണ് കൊച്ചിയുടെ ഹൃദയത്തിലൂടെ ഓടിത്തുടങ്ങിയത്.

നഗരത്തിലെ വൻ ഗതാഗതക്കുരുക്കും കുണ്ടന്നൂർ വൈറ്റില എന്നിവിടങ്ങളിലെ മേൽപ്പാല നിർമാണവുമാണ് നഷ്ടത്തിലായിരുന്ന മെട്രോയെ ലാഭത്തിലേക്ക് എത്തിച്ചത്.

കൊച്ചി നഗരത്തിലെ ഏതു ഭാഗത്തേക്കും നിമിഷനേരം കൊണ്ട് എത്താൻ സാധിക്കുന്നു എന്നതാണ് കൊച്ചിക്ക് മെട്രോയെ സ്വീകാര്യമാക്കി തീർത്തത്.

2019 മാത്രം ഒരുകോടി 65 ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി ഇരുപത് പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. 2018 ഇത് ഒരു കോടി ഇരുപത്തി നാല് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി എണ്ണൂറ്റി എൺപത്തി നാല് പേരായിരുന്നു.

41 ലക്ഷം യാത്രക്കാർ അധികം യാത്ര ചെയ്തതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വർധനവാണ് ഉണ്ടായത്. തൈക്കൂടം വരെ മെട്രോ എത്തുന്നതിനുമുൻപ് 89 ലക്ഷത്തിന് താഴെ വരെ മാത്രമായിരുന്നു മെട്രോയിലെ യാത്രക്കാരുടെ എണ്ണം.

സെപ്റ്റംബർ 3-ന് തൈക്കൂടം വരെയുള്ള മെട്രോ യാഥാർത്ഥ്യമായതോടെ അന്നുമുതൽ ഡിസംബർ 31 വരെ 77 ലക്ഷത്തിലധികം യാത്രക്കാർ മെട്രോ ഉപയോഗിച്ചു. 2020 മാർച്ചോടെ പേട്ട വരെയുള്ള മെട്രോ സർവീസ് യാഥാർഥ്യമാകും.

ഇന്ത്യയിലെ തന്നെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചി വാട്ടർ മെട്രോ ഈ വർഷം നവംബർ ഓടെ യാഥാർഥ്യമാകും എന്നും കെഎംആർഎൽ കണക്കുകൂട്ടുന്നു.

കേന്ദ്രാനുമതി ലഭിച്ച തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിങ്ങൾ ഈ വർഷം തന്നെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയും കെഎംആർഎല്ലിനുണ്ട്.

അറുപത്തി അയ്യായിരം മുതൽ 68,000 വരെയാണ് നിലവിലെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം. 2020 ലും യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനവ് ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് കെഎംആർഎലും കൊച്ചിയും പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here