പുതുവര്‍ഷം പിറന്നു; 2020ലേക്ക് ആദ്യം കടന്നത്‌ 3 ദ്വീപ് രാജ്യങ്ങൾ

സമാവോ: പുതുവര്‍ഷപ്പിറവിയെ ആഘോഷപൂർവം വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ, കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്.

ടോംഗ ദ്വീപും പുതുപ്പിറവിയുടെ ആഹ്ലാദങ്ങളിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു.

സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്‌.

വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാൻഡ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.

പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നതും. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News