പ്രകൃതിദുരന്തം: 3.4 ലക്ഷം പേർ അംഗങ്ങളായി സന്നദ്ധസേന; കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ അപേക്ഷിക്കും

തിരുവനന്തപുരം: പ്രകൃതിദുരന്തം നേരിടുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും 3.4 ലക്ഷം പേരുള്ള സാമൂഹ്യസന്നദ്ധസേന രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജനസംഖ്യയിൽ നൂറുപേർക്ക് ഒരു സാമൂഹ്യ സന്നദ്ധപ്രവർത്തകൻ എന്ന നിലയിലാണ്‌ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവൻസമയ ജോലിയുള്ളവർ ഒഴികെ) ഈ സേനയിൽ ചേരാം.

സന്നദ്ധസേനയുടെ ഘടനയും പരിശീലനപരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേൽനോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കും. സേനയുടെ പ്രഖ്യാപനം പുതുവർഷദിനത്തിൽ നടക്കും. ജനുവരി 15ന് മുമ്പായി 700 മാസ്റ്റർ ട്രെയിനർമാരെ കണ്ടെത്തും.

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും 2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിന് റിസര്‍വ്വ് ബാങ്കിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് പൊതു ആവശ്യത്തിന് സാധാരണമണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ കഴിയുംവിധം 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ പൊള്ളലേറ്റു മരണപ്പെട്ട കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പി. പ്രകാശിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

കൊച്ചി മെട്രോ ലിമിറ്റഡിന്‍റെ പ്രവര്‍ത്തനത്തിന് സംസ്ഥാന വ്യവസായ സംരക്ഷണ സേനയില്‍ 80 പോലീസ് സേനാംഗങ്ങളുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചെലവ് കൊച്ചി മെട്രോ വഹിക്കണമെന്ന നിബന്ധനയോടെയാണ് തസ്തികകള്‍ അനുവദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News