ഹരിതചട്ടം പാലിച്ച് കൊല്ലം പ്രസ്സ് ക്ലബ് പുതുവര്‍ഷത്തെ വരവേറ്റു

ഹരിതചട്ടം പാലിച്ച് കൊല്ലം പ്രസ്സ് ക്ലബ്പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വം വരവേറ്റു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പി.കെ മധു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക്ക് നിരോധനത്തിനു കൊല്ലം പ്രസ്സ് ക്ലബ് പിന്തുണ പ്രഖ്യാപിച്ചു.

ഇതാദ്യമായാണ് കൊല്ലം പ്രസ്സ് ക്ലബ് ഗ്രീന്‍ പ്രോട്ടാകോള്‍ പാലിച്ച് പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദമാകാന്‍ വര്‍ണ്ണ കടലാസുകളും ബലൂണുകളും മറ്റ് പ്ലാസ്റ്റിക്ക് അലങ്കാരങളും ഒഴിവാക്കി കുരുത്തോല കൊണ്ട് അലങ്കരിക്കുകയായിരുന്നു.

സുചിത്വ മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങള്‍ പാലിച്ചുള്ള പുതുവത്സരാഘോഷം കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ പി.കെ മധു കേക്ക് മുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.എസ്. ഭാസ്‌ക്കരന് നല്‍കി ഉത്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരും പോലീസിന്റെ ജോലിതന്നെയാണ് നിര്‍വ്വഹിക്കുന്നതെന്ന് കമ്മീഷണര്‍ പികെ.മധു പറഞ്ഞു.

പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണമാണ് ഹരിതചട്ടം പാലിക്കുന്നതിലൂടെ പ്രസ്സ് ക്ലബ് ലക്ഷ്യമിടുന്നതെന്ന് കൊല്ലം പ്രസ്സ് ക്ലബ് പ്രസിഡന്റ് അജിത്ത് ശ്രീനിവാസനും  സെക്രട്ടറി ബിജുവും പറഞ്ഞു.

ഒരു ചടങ്ങ് അല്ലെങ്കില്‍ പരിപാടിക്ക് ശേഷം വരുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുകയെന്നതാണ് ഹരിത ചട്ടങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഭൂമിയിലെ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമവും ബുദ്ധിപൂര്‍വവുമായ ഉപഭോഗം ഇതിലൂടെ ഉറപ്പാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News