കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം

കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. നായനാര്‍ അക്കാദമിയിലെ പി കെ കുഞ്ഞച്ചന്‍ നഗറില്‍ അഖിലേന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രന്‍പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

നായനാര്‍ അക്കാദമിയിലെ പി കെ കുഞ്ഞച്ചന്‍ നഗറില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ പ്രസിഡണ്ട് എസ് തിരുനാവുക്കരശ് പതാക ഉയര്‍ത്തുന്നതിന് പിന്നാലെ പ്രതിനിധി സമ്മേളനം ആരംഭിക്കും.അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡണ്ടും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന് ഭാഗമായി വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പൗരത്വ ഭേദഗതി നിയമവും പ്രത്യാഘാതവും എന്ന വിഷയത്തില്‍ സെമിനാര്‍ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മുള്ള ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് സംസാരിക്കും. ജനുവരി മൂന്നിന് നടക്കുന്ന സമാപന റാലിയില്‍ ഒരു ലക്ഷം പേര്‍ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News