സംവാദം നടത്താനുളളതാണോ ഗവര്‍ണര്‍ പദവി?

സംവാദത്തിന് തയ്യാര്‍,സംവാദത്തിന് തയ്യാര്‍…നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ഒരുമാസമായി ഏറ്റവും അധികം ഉപയോഗിക്കുന്ന പദമാണ് സംവാദം. പൗരത്വനിയമത്തെപ്പറ്റിയാണ് ഗവര്‍ണര്‍ക്ക് എതരഭിപ്രായക്കാരുമായി സംവാദം നടത്തേണ്ടത്.ഗവര്‍ണര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് 1988ല്‍ സര്‍ക്കാരിയ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

പ്രതിപക്ഷത്തിരിക്കെ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ഏറ്റവും അധികം ആവശ്യപ്പെട്ടതും മററാരുമല്ല, ഗവര്‍ണറുടെ വിശ്വസ്തരായ ബി ജെ പി നേതാക്കള്‍ തന്നെയാണ്.കേരളത്തില്‍ ബി ജെ പി അധ്യക്ഷ കസേര ഒഴിഞ്ഞിരിക്കെ ,ആ ദൗത്യം നിറവേറ്റാനായി ഗവര്‍ണര്‍ ഓടി നടക്കുകയാണ്.ബി ജെ പിയുടെ ആശയപ്രചാരണത്തിനായി ക്യാമറ മുന്നില്‍ കണ്ടാല്‍ പ്രതികരിക്കും,രാജ്ഭവനില്‍ എത്തിയാല്‍ അഭിമുഖങ്ങള്‍ നല്കും.

വേദി ഏതെന്നോ,വിഷയം എന്തെന്നോ ഒന്നും നോക്കാതെ ,എഴുതിതയ്യാറാക്കിയ പ്രസംഗം മാറ്റിവെച്ച് ബി ജെ പിക്കുവേണ്ടി രാഷ്ട്രീയ പ്രസംഗം നടത്തും. ഇത്തരം ആഭാസങ്ങള്‍ കണ്ടാല്‍ നട്ടെല്ലുളളവര്‍ പ്രതികരിക്കും.കയ്യേറ്റം ചെയ്തു,പ്രോട്ടോകോള്‍ ലംഘിച്ചു എന്നിങ്ങനെ കൊച്ചുകുട്ടികള്‍ വാശിപിടിച്ച് പരാതിപറയുന്നതുപോലെ പയ്യാരങ്ങള്‍ പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here