വേദിയില്‍ ചിരിപടര്‍ത്തി മഞ്ജുവിന്‍റെ മതിലുചാട്ടം

മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിമാരിൽ ഒരാളായ മഞ്ജു വാരിയരുടെ പ്രതി പൂവൻ കോഴി എന്ന ചിത്രത്തെയും മാധുരിയെയും ഏവരും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.

പ്രതിപൂവൻ കോഴിയെ പറ്റി ജെ ബി ജങ്ഷനിൽ സംസാരിക്കവെ മഞ്ജു രസകരമായൊരു കഥ പറഞ്ഞു. പ്രതി പൂവന്കോഴിയിൽ മതില് ചാടുന്ന ഒരു സീനുണ്ട്.

എത്ര ലാഘവത്തോടെയാണ് മഞ്ജു അത് ചെയ്തത് എന്ന ചോദ്യത്തിൽ പൊട്ടിച്ചിരിയോടെ മഞ്ജു പറഞ്ഞത് അധികം ആരും അറിയാത്ത കഥയാണ്.

മതിലുചാട്ടം ഷൂട്ടുചെയ്യും മുൻപ് മഞ്ജുവിനെ അങ്ങനെ സേഫ്റ്റി നോക്കാതെ ചാടിക്കാൻ പറ്റില്ല എന്ന് പറഞ് റോഷൻ തന്നെ ട്രയൽ നോക്കാൻ തീരുമാനിച്ചു.

റോഷൻ ഓടിയതും ചാടിയതും പിന്നെ അയ്യോ എന്നൊരു കരച്ചിലുമാണ് കേട്ടത് എന്ന മഞ്ജുവിന്റെ അവതരണം ജെബി ജങ്ഷൻ ഫ്ലോറിൽ വലിയ ചിരി പടർത്തി. മഞ്ജു ഒറ്റ ടേക്കിൽ മതില് ചാടുകയും ,റോഷൻ കഴുത്തിൽ കോളർ ഇട്ടു ലൊക്കേഷനിൽ വരികയും ചെയ്തു എന്നതായിരുന്നു ട്വിസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News