പ്ലാസ്റ്റിക്കിനോട് നോ പറയാം; പ്ലാസ്റ്റിക് നിരോധന ഉത്തരവ് പ്രാബല്യത്തില്‍

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും നിയമവിരുദ്ധമാകും. വ്യക്തികള്‍, കമ്പനികള്‍, കച്ചവടക്കാരുടേതടക്കമുള്ള സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്കെല്ലാം നിരോധനം ബാധകമാണ്.

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കാം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News