റെക്കോര്‍ഡ് നേട്ടവുമായി കൊച്ചി മെട്രോ

2019ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കൊച്ചി മെട്രോ. 1,65,99,020 പേരാണ് കഴിഞ്ഞവര്‍ഷം മെട്രോയില്‍ യാത്രചെയ്തത്. 2018നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ധന ഉണ്ടായതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

2018ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019ല്‍ 41 ലക്ഷംപേര്‍ കൂടി. 2019 സെപ്തംബര്‍ മൂന്നുവരെ 88,83,184 പേര്‍ മെട്രോയില്‍ യാത്രചെയ്തു. മഹാരാജാസ് സ്റ്റേഷനില്‍നിന്ന് തൈക്കൂടത്തേക്ക് സര്‍വീസ് നീട്ടിയ സെപ്തംബര്‍ നാലുമുതല്‍ ഡിസംബര്‍ 30 വരെ 77,14,836 പേര്‍ മെട്രോ യാത്രയ്ക്കെത്തി.

നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News