ആക്രമിക്കാന്‍ മടിക്കില്ല; പാകിസ്താന് മുന്നറിയിപ്പ് നല്‍കി കരസേനാമേധാവി

കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് അദ്ദേഹം സൂചന നല്‍കി. അതിര്‍ത്തികടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനറല്‍ ബിപിന്‍ റാവത്ത് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് കരസേനയുടെ ഉപമേധാവിയായിരുന്ന ജനറല്‍ നര്‍വാനെയെ കരസേനാമേധാവിയായി നിയമിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് ജനറല്‍ നര്‍വാനെ. 1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റിന്റെ ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനമാരംഭിച്ചത്.

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്നടക്കം പരിശീലനം നേടിയ നര്‍വാനെ കരസേനാ ഉപമേധാവിയാവും മുമ്പ് കിഴക്കന്‍ കമാന്‍ഡിന്റെ തലവനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here