ഒരുവശത്ത് ഇന്റെര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഒരുവിഭാഗം ജനങ്ങളെ തുറന്ന ജയിലിലാക്കുക. മറുവശത്താകട്ടെ
വളരെ ആസൂത്രിതമായി വ്യാജ ദൃശ്യങ്ങളും വ്യാജ ഫോട്ടോകളും സാമൂഹ്യമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുക
ഇതാണ് ബി ജെ പിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതി.
ഡിസംബര്‍ 20ന് യു പിയിലെ മീററ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട്
പാക്കിസ്ഥാനിലേയ്ക്ക് പോകാന്‍ സ്ഥലം എസ് പി അഖിലേഷ് നാരായണ്‍ സിംഗ് ആജ്ഞാപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. യു പി പൊലീസിന്റെ മുസ്ലിം വിരുദ്ധതയുടെ തീവ്രത കാണിക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here