സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്ന കേന്ദ്രസര്‍ക്കാറിനെതിരെ ദേശീയ പ്രക്ഷോഭം: ദേശീയ കര്‍ഷക തൊഴിലാളി യൂണിയന്‍

സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറുന്നതിനെതിരെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രക്ഷോഭം ശക്തമാക്കും.

സാമൂഹ്യ-ഭക്ഷ്യ-തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വൻ പരാജയമെന്നാണ് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ വിലയിരുത്തൽ. ഹിന്ദി ഹൃദയ ഭൂമിയിൽ കരുത്തർജ്ജിക്കാൻ കഴിയാത്തത് ദൗർബല്യമായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

സാമൂഹ്യക്ഷേമ പദ്ധതികൾ ഇന്ന് കേന്ദ്രസർക്കാർ പിന്മാറുന്ന അതിനാൽ ഗ്രാമീണ മേഖലകളിൽ പ്രതിസന്ധി രൂക്ഷം ആകുന്നു എന്നാണ് അഖിലേന്ത്യാ കർഷക സംഘത്തിന് വിലയിരുത്തൽ.

ദാരിദ്ര്യം കുറയ്ക്കാനും ഗ്രാമീണജീവിതം മെച്ചപ്പെടുത്താനും കേന്ദ്രസർക്കാറിനെ കഴിയുന്നില്ല.ഗ്രാമീണ തൊഴിൽ ഇല്ലായ്മ വർധിച്ചതിനാൽ 14 കോടി ആളുകൾക്ക് സ്വന്തം നാടുവിട്ട് പോകേണ്ടിവന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രസർക്കാർ ആവശ്യത്തിന് തുക വകയിരുത്താത്തതും കൂലി വർധിപ്പിക്കാത്തതും പദ്ധതിയുടെ ആകർഷണീയത കുറച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി സംസ്ഥാനത്തിന്റെ പൊതുമിനിമം കൂലിയായി ഏകീകരിക്കും എന്ന വാഗ്ദാനം കേന്ദ്രസർക്കാർ പാലിച്ചില്ല.

ഈ സാഹചര്യത്തിൽ സാമൂഹ്യ തൊഴിൽ- ഭക്ഷ്യ -സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ തീരുമാനം.

ഹിന്ദി ഹൃദയഭൂമിയിൽ കരുത്താർജ്ജിക്കാൻ കഴിയാത്തതും ദളിത് മേഖലകളിൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ കഴിയാത്തതും ദൗർബല്യമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇത് പരിഹരിക്കുന്നതിനായി ദളിത് ഗ്രാമങ്ങൾ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾക്ക് രൂപം നൽകും. ജാർഖണ്ഡ് ,അസം ,ചത്തീസ്ഗഡ് ഗുജറാത്ത് സംസ്ഥാനങ്ങളിൽ സംഘടന കെട്ടിപ്പടുക്കും.

പ്രാദേശിക കർഷിക സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ അഖിലേന്ത്യാ സമ്മേളനത്തിൽ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here