നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാവുന്നു; വധുവും സിനിമാരംഗത്ത് നിന്ന്

യുവനിര നടന്മാരില്‍ ശ്രദ്ധേയനായ ബാലു വര്‍ഗീസ് വിവാഹിതനാവുന്നു. നടിയും മോഡലുമായ എലീന കാതറിന്‍ എമോണ്‍ ആണ് വധു. എലീനയാണ് ജീവിതത്തിലെ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

എലീനയുടെ കുറിപ്പ്

“ജീവിതത്തില്‍ ഒരു വിവാഹാഭ്യര്‍ഥനയെ അഭിമുഖീകരിക്കുക എങ്ങനെയാവുമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷേ അത് യഥാര്‍ഥത്തില്‍ സംഭവിച്ചപ്പോള്‍, സ്വപ്‌നം കണ്ടതിനേക്കാള്‍ മികച്ചതായി. അദ്ദേഹം ആ ചോദ്യം ചോദിച്ചപ്പോള്‍ എന്നെ സ്‌നേഹിക്കുന്നവരൊക്കെ ഒപ്പമുണ്ടായിരുന്നു.

എനിക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും നല്ല കാര്യം. ബാലു വര്‍ഗീസ്, നിങ്ങള്‍ എന്റെ ഹൃദയം ഔദ്യോഗികമായി കവര്‍ന്നെടുത്തിരിക്കുന്നു. ഞാനാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള മനുഷ്യന്‍…”

കഴിഞ്ഞ മാസമായിരുന്നു എലീനയുടെ പിറന്നാള്‍. അന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

ആസിഫ് അലി, ഗണപതി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പിറന്നാള്‍ ആഷോഷത്തിന് എത്തിയിരുന്നു. ഫെബ്രുവരിയിലാവും വിവാഹനിശ്ചയം.

സൗന്ദര്യ മത്സരങ്ങളില്‍ നിരവധി ടൈറ്റിലുകള്‍ നേടിയിട്ടുള്ള ആളാണ് എലീന. മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ്, മിസ് സൗത്ത് ഇന്ത്യ എന്നിവയാണ് അവയില്‍ ചിലത്.

‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍ജോസ് ചിത്രം ‘ചാന്തുപൊട്ടി’ലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച ആളാണ് ബാലു വര്‍ഗീസ്.

ഹണി ബീ, കിംഗ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ബാലു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News