ഡിവൈഎഫ്ഐ ‘ഹൃദയപൂര്‍വം’ പദ്ധതി നാലാം വര്‍ഷത്തിലേക്ക്

മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനായി ഡി.വൈ.എഫ്.ഐ ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി നാലാം വര്‍ഷത്തിലേയ്ക്ക്.

തിരുവനന്തപുരം മെഡിയ്ക്കല്‍ കോളേജില്‍ നടന്ന ഭക്ഷണ വിതരണ ചടങ്ങ് എ‍ഴുത്തുകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷം മുന്‍പാരംഭിച്ച പദ്ധതി രോഗികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

വയറെരിയുന്നവരുടെ മി‍ഴി നിറയാതിരിക്കാനാണ് ഡി.വൈ.എഫ് ഐ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൗജന്യ ഭക്ഷണവിതരണം നടത്തിവരുന്നത്.

രോഗികള്‍ക്കും അവര്‍ക്കൊപ്പം കൂട്ടിരിക്കുന്നവര്‍ക്കുമാണ് ഭക്ഷണവിതരണം നടത്തിവരുന്നത്. പദ്ധതിയുടെ മൂന്നാം വര്‍ഷികം എ‍ഴുത്തുകാരന്‍ ബെന്യാമിന്‍ നിര്‍വഹിച്ചു.

നിരവധി വീടുകളിൽ നിന്ന് ഭക്ഷണം ശേഖരിച്ച് വാഴയിലയിൽ പൊതിഞ്ഞാണ് വിതരണത്തിനായി എത്തിക്കുന്നത്. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റികള്‍ക്കാണ് ഭക്ഷണവിതരണത്തിന്‍റെ ചുമതല.

തിരുവനന്തപുരം ജില്ലയിലാകെ 172 മേഖലാ കമ്മിറ്റികള്‍ ഡി.വൈ.എഫ്.ഐക്കുണ്ട്. എല്ലാ ആഘോഷ ദിവസങ്ങളിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം നടത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News