ലോകകേരളസഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം

രണ്ടാമത് ലോക കേരള സഭക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്റ അദ്ധ്യക്ഷതയിൽ കനകകുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മന്ന് ദിവസം നീണ്ട് നിൽക്കുന്ന സഭ ഈ മാസം വെള്ളിയാഴ്ച അവസാനിക്കും.

ഇന്ത്യയുൾപ്പടെ 47 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സദസിനെ സാക്ഷി നിർത്തി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന രണ്ടാമത് ലോക കേരള സഭക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരി തെളിച്ചു.

മറ്റ് രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് ലോക കേരള സഭയെന്നും.അത് തന്നെയാണ് സഭ ഉയർത്തുന്ന മുദ്രാവാക്യമെന്നും
ഗവർണർ പറഞ്ഞു.

ലോകത്തെ മലയാളികളെ ചേർത്തുനിർത്തുക എന്നതാണ് ലോക കേരളസഭയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പറഞ്ഞു. ആ ലക്ഷ്യം നേടിയെടുക്കുന്നതിൽ ഒരളവ് വരെ സഭ വിജയ കണ്ടുവെന്നും ലോക കേരള സഭക്ക് നിയമ പരിരക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള പാർലമെന്‍റ്, നിയമസഭാ അംഗങ്ങൾ ഉൾപ്പെടെ 351 പേരാണ് ലോക കേരള സഭയിലുള്ളത്. 47 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളാണ് ഇത്തവണ സഭയുടെ ഭാഗമാകുന്നത്. ഓരോ വർഷവും സഭയിലെ മൂന്നിലൊന്ന് അംഗങ്ങൾ ഒഴിയുമ്ബോൾ പുതിയവരെ ഉൾപ്പെടുത്തും.

ലോക കേരള സഭയുടെ ഭാഗമായി സാംസ്കാരികകോത്സവം, മാധ്യമ സെമിനാർ, പ്രവാസി ചലച്ചിത്രോത്സവം, വസന്തോത്സവം, സെമിനാറുകൾ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News