ദുരിതപർവ്വം താണ്ടാൻ കൈത്താങ്ങ് തേടി ആറുവയസ്സുകാരനും കുടുംബവും

കാഴ്ചശക്തിയില്ല, വൃക്കരോഗം, ജന്നി, പഠിക്കാനും കഴിയുന്നില്ല. ഒരു ആറുവയസ്സുകാരന്റെ വ്യക്തി വിവരങളാണിത്. കൊല്ലം പരവൂർ കലക്കോട് സ്വദേശികളായ റമീന, റിയാസ് ദമ്പതികളുടെ മകൻ മാഹിൻ അബുബെക്കറിനാണീ ദുരിതപർവ്വം.

ജന്മനാ മാഹീന് കാഴ്ചശക്തിയില്ല, പക്ഷെ കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് വൃക്കരോഗം പിടിപെട്ടത് ഒപ്പം ജന്നിയും. ഇതിൽ പരം ഒരു കുട്ടിക്ക് ദുരിതം മറ്റൊന്നില്ല. പഠിക്കണമെന്ന വാശികാരനാണ് മാഹീൻ പക്ഷെ അതിനുള്ള സൗകര്യം അടുത്തെങുമില്ല.

ശിവഗിരിയിൽ കൊണ്ടു പോയി പഠിപ്പിക്കാനൊ ചികിത്സിക്കാനൊ ഉള്ള സാമ്പത്തിക ശേഷി മാഹീന്റെ രക്ഷിതാക്കൾക്കില്ല. പിതാവ് റിയാസ് വിദേശത്ത് തൊഴിലെടുത്ത് സമ്പാദിച്ചതെല്ലാം മാഹീന്റെ ചികിത്സക്കായി ചിലവഴിച്ചു. ഇപ്പോൾ മീൻ വിറ്റാണ് 5 അംഗ കുടുംബം വാടക വീട്ടിൽ ജീവിതം തള്ളി നീക്കുന്നത്.

കാഴ്ചശക്തി കിട്ടാൻ നിലവിൽ ആയൂർവേദ ചികിത്സയാണ് മാഹീന് നൽകി വരുന്നത് അതും മുടങി.രണ്ട് ആഗ്രഹങളാണ് മാഹീന്, ഒന്ന് ഭാഗികമായെങ്കിലും തനിക്ക് ചുറ്റുമുള്ളതിനെ കാണാൻ കഴിയണം, രണ്ട് സ്കൂളിൽ പോയി പഠിക്കണം. എല്ലാറ്റിനും ആവശ്യം പണം, അതാണ് ഇല്ലാത്തതും. സന്മനസുള്ളവർക്ക് മാഹീനെ സഹായിക്കാം. കൊല്ലം പരവൂർ കലക്കോട് എസ്.ബി.ഐ ശാഖയിലെ മാഹീന്റെ അക്കൗണ്ടിലേക്ക് പണം അയക്കാം.

SBI
Southparavur.
37045050682
Ifsc sbin0070071
southparavur@sbi.co.in

7356988428
8086168768

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News