ക്ഷേമ, വികസനമേഖലയിൽ 12 കർമപരിപാടികൾ കൂടി നടപ്പാക്കും: മുഖ്യമന്ത്രി

37 കോടി തൈ നടും
സംസ്ഥാനമാകെ 37 കോടി വൃക്ഷത്തൈ നടും. മൂന്നുവർഷത്തിൽ കേരളത്തിന്റെ വനവിസ്‌തൃതി 823 ചതുരശ്ര കിലോമീറ്റർ വർധിപ്പിച്ചു.

തെരുവിൽ എൽഇഡി
തെരുവ്‌ വിളക്കുകളെല്ലാം എൽഇഡി ആക്കും. ഇതിലൂടെ വൈദ്യുതി ലാഭിക്കാം. എൽഇഡി ഉപയോഗം വ്യാപിപ്പിക്കും.

5 മാസത്തിനകം റോഡ്‌ പുനർനിർമിക്കും
അഞ്ചു മാസത്തിനുള്ളിൽ സംസ്ഥാനത്തെ റോഡുകൾ മികച്ച നിലയിൽ പുനർനിർമിക്കും. ബാക്കിയായാൽ ഡിസംബറോടെ നന്നാക്കും.

വഴിയോര വിശ്രമകേന്ദ്രം
യാത്ര ചെയ്യുന്നവർക്കായി വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കും.

വ്യവസായ സംരക്ഷണസേന
വിപുലമായ വ്യവസായ സംരക്ഷണസേന രൂപീകരിക്കും. സിഐഎസ്‌എഫിന്‌ തുല്യമായ പരിശീലനം നൽകും

സ്‌ത്രീകൾക്ക്‌ രാപ്പാർക്കാം
യാത്രചെയ്യുന്ന സ്‌ത്രീകൾക്ക്‌ മികച്ച പാർപ്പിടസൗകര്യം എല്ലാ പ്രധാന പട്ടണങ്ങളിലും ഒരുക്കും. പ്രഭാത ഭക്ഷണമടക്കം ഇവിടെ കിട്ടും. തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്‌ ചുമതല. ഒറ്റയ്‌ക്കോ കുഞ്ഞുമായോ എത്തുന്ന സ്ത്രീകൾക്ക്‌ ഗുണകരമാകും.

പരാതി തീർപ്പാക്കും
പൊതുജന പരാതി പരിഹരിക്കാൻ കലക്ടർമാർ താലൂക്ക് അദാലത്ത്‌ നടത്തും. മുഴുവൻ പരാതികളും ഈ വർഷം തീർപ്പാക്കും.

ജോലി ചെയ്‌തും പഠിക്കാം
പഠനത്തിന്‌ വരുമാനം ഉറപ്പാക്കാൻ വിദ്യാർഥികൾക്ക്‌ പാർട്ട്‌ടൈം ജോലി ഉറപ്പാക്കുന്ന പദ്ധതി ഈ വർഷം മുതൽ. പഠിച്ചശേഷം മാത്രം ജോലി എന്ന സംസ്‌കാരം മാറ്റും.

യുവാക്കൾക്ക്‌ അക്കാദമി
യുവാക്കളുടെ നേതൃപാടവം വർധിപ്പിക്കാൻ യൂത്ത്‌ ലീഡർഷിപ്‌ അക്കാദമി സ്ഥാപിക്കും.

12000 പൊതുശുചിമുറി
3000 ആളുകൾക്ക് ഒരു ശുചിമുറി എന്ന നിലയിൽ സംസ്ഥാനമാകെ 12,000 ശുചിമുറി നിർമിക്കും. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും തുറന്നുകൊടുക്കും.

തൊഴിൽ നൽകാൻ തദ്ദേശസ്ഥാപനങ്ങളും
തൊഴിലവസരം വർധിപ്പിക്കാനുള്ള ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നൽകും.

എല്ലാവർക്കും റേഷൻകാർഡ്‌
റേഷൻകാർഡില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ഈ വർഷം അത്‌ ലഭ്യമാക്കും. വീടിന്‌ പെർമിറ്റില്ല എന്നതടക്കം ഒരു കാരണവും റേഷൻ കാർഡിന്‌ തടസ്സമാകില്ല. എവിടെ താമസിക്കുന്നു എന്നതല്ല; ഇവിടെ ജീവിക്കുന്നു എന്നതാകും കണക്കിലെടുക്കുക. വീട് ഇല്ലാത്തവർക്കും വീടിന് നമ്പർ ഇല്ലാത്തവർക്കും കാർഡ് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here