എൻപിആർ രജിസ്റ്ററിൽ അച്ഛനമ്മമാരുടെ ജനനസ്ഥലവും രേഖപ്പെടുത്തണമെന്ന്‌ കേന്ദ്രം

അച്ഛനമ്മമാരുടെ ജനന സ്ഥലം കൂടി ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻപിആർ) രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌. എൻപിആറിന്റെ കരടുഫോമിൽ ഇക്കാര്യം ചോദിക്കുന്നുണ്ട്. കരടുഫോം ഉപയോഗപ്പെടുത്തി 74 ജില്ലയിൽനിന്നായി 30 ലക്ഷംപേരുടെ വിവരം ഇതിനകം ശേഖരിച്ചു. പരീക്ഷണപ്രക്രിയയിൽ പങ്കെടുത്തവർ ആരും വിവരം കൈമാറുന്നതിനോട് വിയോജിച്ചില്ലെന്നും അതിനാല്‍ ശരിപ്പകര്‍പ്പിലും ഈ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

മോഡി സർക്കാർ തയ്യാറാക്കിയ കരട്‌ എൻപിആർ ഫോമിൽ സാധാരണയായുള്ള 15 വ്യക്തിവിവരത്തിനു പുറമെ‌ അച്ഛനമ്മമാരുടെ ജനനസ്ഥലം, അവസാനം താമസിച്ച സ്ഥലം, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ്‌, മൊബൈൽ ഫോൺ, ഡ്രൈവിങ്‌ ലൈസൻസ്‌ എന്നിവകൂടി നല്‍കണം.

ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ എൻപിആർ എന്ന ആശങ്ക നിലനിൽക്കെയാണ്‌ കേന്ദ്രം കൂടുതൽ വിവരം തേടുന്നത്. 2010ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്‌ ആദ്യമായി എൻപിആർ നടപ്പാക്കിയത്‌. 2015ൽ മോഡി സർക്കാർ എൻപിആർ പരിഷ്‌കരിച്ചു. ഇപ്പോൾ 2020 സെൻസസിനൊപ്പം എൻപിആർ പുതുക്കാനാണ്‌ തീരുമാനം.

ദേശീയ പൗരത്വനിയമത്തിൽ 2003ൽ വാജ്‌പേയി സർക്കാർ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായി പുറപ്പെടുവിച്ച ചട്ടങ്ങളിൽ എൻപിആർ വിവരങ്ങൾ ഉപയോഗപ്പെടുത്തി എൻസിആർ തയ്യാറാക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News