രണ്ടാമത് ലോക കേരളസഭയിൽ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

ആഗോള മലയാളിപ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന രണ്ടാമത് ലോക കേരളസഭയിൽ 47 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ എന്നിവിടങ്ങളിൽനിന്നായി 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു.

28 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടുവർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുമെന്ന വ്യവസ്ഥപ്രകാരം 58 പേർ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉൾപ്പെടുത്തി.

വ്യാഴാഴ്‌ച രാവിലെ ഒമ്പതിന് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗികപ്രഖ്യാപനത്തോടെ രണ്ടാം ലോക കേരളസഭാ നടപടികൾ ആരംഭിക്കും. പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചശേഷം സഭാനടപടികളെ സംബന്ധിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രഖ്യാപനംനടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഒന്നാം ലോക കേരളസഭയെ തുടർന്നുള്ള നേട്ടങ്ങളുടെ വീഡിയോ അവതരണവും നടക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ ഏഴ് മേഖലായോഗങ്ങൾ നടക്കും. വൈകിട്ട് നാലിന് വിഷയാടിസ്ഥാനത്തിലുള്ള എട്ട് വിഷയ മേഖലാസമ്മേളനങ്ങൾ. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഇതിൽ പങ്കെടുക്കും. വൈകിട്ട് 5.30ന് ലോക കേരളസഭ നിയമനിർമാണത്തിനുള്ള കരട് ബിൽ അവതരണം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News