‘ഇനി ഞാനൊഴുകട്ടെ’; വീണ്ടെടുത്തത് 2034.49 കിലോമീറ്റർ തോടുകളും നീർച്ചാലുകളും

ഹരിത കേരളം മിഷന്റെ ‘ഇനി ഞാനൊഴുകട്ടെ ’ ക്യാമ്പയിനിൽ സംസ്ഥാനത്ത്‌ 2034.49 കിലോമീറ്റർ തോടുകളും നീർച്ചാലുകളും വീണ്ടെടുത്തു. 1,62,295 പേരാണ്‌ ജനകീയ വീണ്ടെടുപ്പിൽ പങ്കാളികളായത്‌.

രാജ്യത്ത്‌ ആദ്യമായാണ്‌ ജനപങ്കാളിത്തത്തോടെ ഇത്രയും തോടുകളും നിർച്ചാലുകളും വീണ്ടെടുക്കുന്നത്‌. ഡിസംബർ 14–30 വരെയായിരുന്നു ക്യാമ്പയിൻ. 1034 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 1006 തോടുകളും നീർച്ചാലുകളുമാണ്‌ വീണ്ടെടുത്തത്‌. ചെളിയും പായലുകളും മാറ്റി ആഴംകൂട്ടിയും അരിക്‌ സംരക്ഷിച്ചുമാണ്‌ ഇവയെ ജല സമൃദ്ധമാക്കിയത്‌.

കണ്ണൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ നീർച്ചാലുകൾ വീണ്ടെടുത്തത്‌. 81 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 89 തോടുകളിലായി 286.69 കിലോമീറ്റർ ശുചീകരിച്ചു.

28,000 പേർ പങ്കാളികളായി. തിരുവനന്തപുരത്ത്‌ 78 തദ്ദേശഭരണ സ്ഥാനപങ്ങളിൽ 115 തോടുകളും നീർച്ചാലുകളും ശുചീകരിച്ചു. 118 കിലോമീറ്റർ വരുമിത്‌. 20278 പേർ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here