നടി ചാര്‍മിള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍; സഹായിക്കാനാളില്ലെന്ന് റിപ്പോര്‍ട്ട്

ഒരു കാലത്ത് സിനിമാലോകത്ത് തിളങ്ങിനിന്ന സുന്ദരി ചാര്‍മിള അസുഖബാധിതയായി ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍..അസ്ഥിരോഗത്തെത്തുടര്‍ന്നാണ് ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്..എന്നാല്‍ ഇവരുടെ കൈയില്‍ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണെന്നും അരും സഹായിക്കാനായി കൂടെ ഇല്ലെന്നുമാണ് ചില തമി‍ഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈയിലെ കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മ്മിള ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.മലയാള സിനിമാ ലോകത്തെ സുപ്രധാന നടിമാരില്‍ ഒരാളായിരുന്നു ചാര്‍മ്മിള. മലയാളം കൂടാതെ ദക്ഷിണേന്ത്യന്‍ ഭാഷകളിലൊക്കെ അഭിനയിച്ച ചാര്‍മ്മിള വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരികെയെത്തിയിരുന്നു. എങ്കിലും താരത്തിന് പിന്നീട് ഏറെ അവസരങ്ങളൊന്നും ലഭിച്ചില്ല.

45 കാരിയായ ചാര്‍മ്മിള ചെന്നൈയിലാണ് താമസം. കയ്യില്‍ പണമില്ലാതെ താരം ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരം തന്നെ പലപ്പോഴായി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

പത്ത് വയസ്സുകാരനായ മകനും പ്രായമായ അമ്മയ്ക്കും ഒപ്പമാണ് താരത്തിന്‍്റെ താമസം. 2006 ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജേഷിനെ വിവാഹം കഴിച്ച ചാര്‍മ്മിള 2014ല്‍ വിവാഹമോചിതയായി.

പിന്നീട് നടന്‍ കിഷോര്‍ സത്യയുമായി രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും അതും വൈകാതെ വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. പിന്നീട് പണമില്ലാതെ ബുദ്ധിമുട്ടിയ ചാര്‍മ്മിളയുടെ മകന്‍റെ വിദ്യാഭ്യാസ ചെലവുകള്‍ തമിഴ് നടന്‍ വിശാല്‍ ഏറ്റെടുത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News