ജാമിയ വിദ്യാർഥികളുടെ റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ജാമിയ വിദ്യാർഥികളുടെ റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പുതുവത്സര ദിനം ആയ ഇന്നലെയാണ് ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ റിലേ നിരാഹാരം ആരംഭിച്ചത്.

ഓരോ ദിവസവും9 മണിക്കൂർ നീളുന്ന നിരാഹാര സമരം ആണ് നയിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം 6 വരെ തുടരും.പൂർവ വിദ്യാർത്ഥികളും മറ്റ്‌ കാമ്പസുകളിൽ നിന്ന് ഉള്ളവരും സമരത്തിൽ അണിനിരക്കുന്നുണ്ട്. പ്രശസ്ത സിനിമാ താരം പ്രകാശ് രാജ് ഇന്ന് സമരത്തിന് പിന്തുണയുമായി എത്തിയേക്കും.

പൗരത്വ നിയമ ഭേദഗതി, എൻ ആർ സി, എൻ പി ആർ നടപടികൾ പിൻവലിക്കുക, പ്രതിഷേധക്കാരെ വെടിവച്ചു കൊലപ്പെടുത്തിയതിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ ഉടൻ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയാണ് സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News